Latest NewsInternational

‘വധശിക്ഷ വിധിച്ച്, ടിവി തല്ലിപ്പൊളിച്ച് താലിബാൻ : വീഡിയോ വൈറലാകുന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിവിയും റേഡിയോയും തല്ലിപ്പൊളിച്ച് താലിബാൻ തീവ്രവാദികൾ. സംഗീതം ഹറാമാണെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് അവർ ഈ പ്രവർത്തി ചെയ്യുന്നത്. ഹാർമോണിയവും മറ്റു സംഗീത ഉപകരണങ്ങളും താലിബാനികൾ തകർത്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

 

പാകിസ്ഥാനിലെ മാധ്യമ പ്രവർത്തകനായ ഹംസ അസർ സലാമാണ് ഈ വീഡിയോ പുറത്തുവിട്ടത്. സംഗീതോപകരണങ്ങൾ നശിപ്പിച്ചാൽ ഭാവി സുരക്ഷിതമാകുമെന്ന് കരുതിയാണ് താലിബാൻ ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റൊരു അഫ്ഗാൻ പൗരനെ കൊണ്ട് ഇനി ടിവി കാണില്ലെന്ന് ശപഥം ചെയ്യിക്കുന്നതും, ശേഷം, തങ്ങളുടെ ശിക്ഷാവിധി പ്രഖ്യാപനത്തിൽ ടിവിക്ക് വധശിക്ഷ വിധിച്ച താലിബാൻ, അത് അടിച്ചു പൊളിക്കുന്നതും വീഡിയോയിൽ കാണാം.

മൊബൈൽ ഫോൺ, വീഡിയോ ക്യാമറ, ട്വിറ്റർ, ഇന്റർനെറ്റ് എന്നിവ മുസ്ലിങ്ങൾ ഉപയോഗിക്കുന്നതിനും ഇവർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 25 വർഷം മുൻപ് താലിബാൻ അഫ്ഗാനിൽ അധികാരത്തിൽ കയറിയപ്പോൾ സംഗീതത്തിനും സ്പോർട്സിനും വിലക്കേർപ്പെടുത്തിയിരുന്നു. അന്ന് സംഗീതം പഠിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് ദോഹയിലേക്കും പോർച്ചുഗലിലേക്കും പാലായനം ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button