Latest NewsInternational

സ്ത്രീവിരുദ്ധ നടപടികൾ : താലിബാനെതിരെ പരസ്യ പ്രക്ഷോഭവുമായി അഫ്ഗാനിലെ സ്ത്രീസമൂഹം

കാബൂൾ: താലിബാന്റെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ പരസ്യ പ്രക്ഷോഭവുമായി അഫ്ഗാനിലെ സ്ത്രീസമൂഹം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് സ്ത്രീകൾക്ക് വേണ്ടി താലിബാൻ പുതിയ മാർഗരേഖ പുറത്തു വിട്ടിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബന്ധത്തിലുള്ള പുരുഷന്മാരെ ആരെയെങ്കിലും കൂടെ കൂട്ടണമെന്നും ഹിജാബ് ധരിക്കണമെന്നുമാണ് നിർദേശത്തിൽ പറയുന്നത്.

വാഹനങ്ങളിൽ ഗാനങ്ങൾ വയ്ക്കുന്നത് പോലും താലിബാൻ തടഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തിൽ ഗാനങ്ങൾ കേൾക്കാൻ പാടില്ലെന്ന് താലിബാൻ ഔദ്യോഗിക വക്താവ് മൗലവി മൊഹമ്മദ് സധീഖ് വ്യക്തമാക്കി. താലിബാൻ നിഷേധിക്കുന്ന തങ്ങളുടെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ പ്രക്ഷോഭത്തിന് ഇറങ്ങിയത്.

താലിബാൻ മതഭരണത്തിന് കീഴിൽ ക്രൂരമായ പീഡനങ്ങളാണ് അഫ്ഗാനിസ്താനിലെ ജനത അനുഭവിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളാണ്. വീടുകൾ കയറിയിറങ്ങി തോക്കുചൂണ്ടി പരിശോധന നടത്തുകയും, പ്രായപൂർത്തിയായ പെൺകുട്ടികൾ ഉണ്ടെങ്കിൽ ബലമായി പിടിച്ചു കൊണ്ടു പോവുകയുമാണ് ഇവൻ ചെയ്യുന്നത്. എതിർത്തവരെയെല്ലാം നിർദ്ദാക്ഷിണ്യം വെടിവെച്ചു കൊല്ലുന്നുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളടക്കം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button