
ദുബായ്: യുഎഇയിൽ 2022 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.65 ദിർഹമായിരിക്കും നിരക്ക്. ഡിസംബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.77 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ജനുവരി 1 മുതൽ 2.65 ദിർഹമാണ് വില. ഡിസംബർ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.77 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.46 ദിർഹമാണ് ജനുവരിയിലെ നിരക്ക്. ഡിസംബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.58 ദിർഹമായിരുന്നു വില.
ഡിസംബർ മാസത്തിൽ ലിറ്ററിന് 2.77 ദിർഹമായിരുന്ന ഡീസലിന് 2022 ജനുവരിയിൽ ലിറ്ററിന് 2.56 ദിർഹമാണ് നിരക്കായി ഈടാക്കുക.
Post Your Comments