സംസ്ഥാനത്ത് കൊലപാതകങ്ങളും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥതയെയും പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. എ ജയശങ്കർ. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കയ്യാളണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ലെന്നും ഒരു നിയമത്തിലും അങ്ങനെ വകുപ്പില്ലെന്നും വ്യക്തമാക്കുക എ ജയശങ്കർ, അച്യുതാനന്ദൻ്റെ മന്ത്രിസഭയിൽ കോടിയേരി ബാലകൃഷ്ണനും ഉമ്മൻചാണ്ടിയുടെ കൂടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവരും പോലീസ് വകുപ്പ് ഭരിച്ച ചരിത്രവും ഓർമിപ്പിക്കുന്നു.
Also Read:മാനസിക വൈകല്യമുള്ള യുവതിയ്ക്ക് പീഡനം : പ്രതി അറസ്റ്റിൽ
‘സംഘികളും സുഡാപ്പികളും മത്സരിച്ച് ആളെ കൊല്ലുന്നു, തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു, കിഴക്കമ്പലത്ത് അതിഥി തൊഴിലാളി സഖാക്കൾ പോലീസിന്റെ പുറത്ത് പൊതുയോഗം കൂടുന്നു. സംസ്ഥാനത്ത് ക്രമസമാധാനം പപ്പടമായെന്ന് ഇരട്ട ചങ്കൻ്റെ ആരാധകർ പോലും അടക്കം പറയുന്നു. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കയ്യാളണമെന്ന് ഭരണഘടന അനുശാസിക്കുന്നില്ല. ഒരു നിയമത്തിലും അങ്ങനെ വകുപ്പില്ല. അച്യുതാനന്ദൻ്റെ മന്ത്രിസഭയിൽ കോടിയേരി ബാലകൃഷ്ണനും ഉമ്മൻചാണ്ടിയുടെ കൂടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവരും പോലീസ് വകുപ്പ് ഭരിച്ച ചരിത്രം ഉണ്ടുതാനും. പിണറായി വിജയൻ ഇനിയും മടിച്ചു നിൽക്കരുത്. ആഭ്യന്തര വകുപ്പ് ഗോവിന്ദൻ മാസ്റ്ററെ ഏല്പിക്കൂ, അല്ലെങ്കിൽ മുഹമ്മദ് റിയാസിനെ; അതുമല്ലെങ്കിൽ ശിവൻകുട്ടിയെ’, എ ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, നിരവധി ആക്രമണങ്ങൾ ഈ ഡിസംബർ മാസത്തിൽ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രാഷ്ട്രീയ കൊലപാതകം മുതൽ പ്രണയപക വരെ ഉണ്ടായിരുന്നു അതിൽ. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭീകരവാദ സ്വഭാവമുള്ള കൊലപാതക പരമ്പരകള്‍ സംസ്ഥാനത്ത ക്രമസമാധാനം തകർത്തിരിക്കുകയാണ്. പോലീസ് വിമര്‍ശിക്കപ്പെടുമ്പോഴും സേനയുടെ കൈകള്‍ െട്ടിയിരിക്കുകയാണെന്നതരത്തിലുള്ള അക്ഷേപവും ഉയരുന്നുണ്ട്.
Post Your Comments