Latest NewsUAENewsInternationalGulf

അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി: നിയമഭേദഗതിയുമായി യുഎഇ

അബുദാബി: അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവർക്കെതിരെ കർശന നടപടി. ഇത്തരക്കാർക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച് ലക്ഷം ദിർഹം) പിഴ അടക്കേണ്ടി വരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ട് മുതൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും.

Read Also: രഞ്ജിത്ത് ശ്രീനിവാസൻ വധം നടന്ന മണ്ണഞ്ചേരിയിൽ കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘം പിടിയിൽ

ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് വിവിധ സൈബർ കുറ്റങ്ങൾക്ക് പിഴ ഈടാക്കിയിരുന്നത്. ബാങ്കുകളുടെയും മാദ്ധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നവർക്കും കർശന ശിക്ഷ നൽകും. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമമാണ് ദേദഗതി ചെയ്തത്.

Read Also: ‘തീവ്ര വർഗീയതയിൽ എസ്‍ഡിപിഐയോട് മത്സരം, ലീഗ് ജമാ അത്തെ ഇസ്ലാമിയുടെ മേലങ്കി അണിയുന്നു: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button