തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയുള്ള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് തീർഥാടകർക്ക് ഇളവ് ഏർപ്പെടുത്തി. ശബരിമല, ശിവഗിരി തീർഥാടകർക്കാണ് സർക്കാർ ഇളവ്.
അതേസമയം ദേവാലയങ്ങളിലെ ചടങ്ങുകൾക്ക് നിയന്ത്രണം ബാധകമാണെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മത, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകൾ അനുവദിക്കില്ല. രാത്രിയിൽ പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണമെന്നും സർക്കാർ അറിയിച്ചു.
Read Also : ‘മോഹന്‍ലാലിന് പകരം തരൂരിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചാല്‍ പോരെ’: ശ്രീകണ്ഠന് നായരോട് സൗദി എഡിറ്ററുടെ ചോദ്യം
കർഫ്യു സാഹചര്യത്തിൽ രാത്രി 10നു മുൻപ് തിരുക്കർമങ്ങൾ നടത്തണമെന്നാണു സർക്കാർ നിലപാട്. എന്നാൽ തിരുക്കർമങ്ങൾക്കായി പ്രത്യേക അനുമതി നൽകി ഉത്തരവിറക്കാൻ സർക്കാർ തയാറാകണമെന്ന നിലപാടിലാണു വിശ്വാസി സമൂഹം.
Post Your Comments