ആലപ്പുഴ: ഛത്തിസ്ഗഢിലെയും അസമിലെയുംപോലെ കവാത്ത് മറക്കുന്ന സേനയായി കേരള പൊലീസ് മാറാന്‍ പാടില്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. ‘വർഗീയ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ യുവജന പ്രതിരോധം’ മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് ആലപ്പുഴയില്‍ സംഘടിപ്പിച്ച മാനവസൗഹാര്‍ദ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ആര്.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നത്. ഇതിനായി ചോര വീഴ്ത്തുന്ന കാര്യത്തില്‍ ഇരുസംഘടനകളും ഒരുമിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments