
ന്യൂഡല്‍ഹി: രാജ്യത്ത് 781 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കൊവിഡ് – ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുംബൈയില്‍ 70 ശതമാനവും ന്യൂഡല്‍ഹിയില്‍ 50 ശതമാനവും കേസുകള്‍ കൂടി.
Read Also : മരിച്ചയാളെ സംസ്‌കരിക്കാന്‍ കൊണ്ടുപോയി: ചിതയില്‍ വയ്ക്കുന്നതിന് തൊട്ടുമുമ്പ് കണ്ണ് തുറന്ന് 62കാരന്‍
പുതുവര്‍ഷ ആഘോഷ സമയമായതിനാല്‍ പൊതുനിരത്തുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഹരിയാനയിലും പഞ്ചാബിലും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ന്യൂഡല്‍ഹിയില്‍ അവശ്യ സേവനങ്ങളൊഴികെയുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു. ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. കേരളത്തില്‍ നാളെ മുതല്‍ ജനുവരി 2 വരെ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments