NattuvarthaLatest NewsKeralaNewsIndia

നരേന്ദ്ര മോദിക്ക്​ ഇതൊന്നും ഒരു വിഷയമല്ല, 20 കോടി മുസ്​ലിംകള്‍ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കും: നസറുദ്ദീന്‍ ഷാ

മുംബൈ: ഹരിദ്വാറിലെ ധര്‍മസന്‍സദ്​ പരിപാടിയില്‍ മുസ്​ലിംകളെ കൊന്നൊടുക്കാനുള്ള ആഹ്വാനം ശരിക്കും ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണെന്ന് നസറുദ്ദീന്‍ ഷാ. ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ വംശഹത്യ ശ്രമങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക്​ നയിക്കുമെന്ന്​ നസറുദ്ദീന്‍ ഷാ പറഞ്ഞു.

Also Read:ബദരീനാഥിൽ നിന്നും ശരണം വിളിയുമായി സെപ്തംബർ 3 ന് കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ച അയ്യപ്പന്മാർ കേരളത്തിലെത്തി

നിലവിലെ സംഭവങ്ങളില്‍ അങ്ങേയറ്റം കലി തോന്നുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ഇതൊന്നും ഒരു വിഷയമായി തോന്നുന്നില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു. ഹരിദ്വാറിലെ ധര്‍മസന്‍സദ്​ പരിപാടിയില്‍ മുസ്​ലിംകളെ കൊന്നൊടുക്കാനുള്ള ആഹ്വാനം ശരിക്കും ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണ്​. 20 കോടി മുസ്​ലിംകള്‍ അക്രമം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്നും നസറുദ്ദീന്‍ ഷാ വ്യക്തമാക്കി.

‘ഇവിടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണവര്‍. ഇവിടെ ജനിച്ചു വളര്‍ന്നവരാണവര്‍. നിലവിലുള്ള മുസ്​ലിംകള്‍ മുഗള്‍ ഭരണകാലത്തെ കുഴപ്പങ്ങള്‍ക്ക്​ മറുപടി പറയണമെന്ന്​ ശഠിക്കുന്നത്​ വിഡ്ഡിത്തമാണ്​. നീതിയിലെ വിവേചനം കൂടി വരുന്ന കാഴ്ചയാണ്​ കാണുന്നത്’, ​നസറുദ്ദീന്‍ ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button