തിരുവനന്തപുരം: നാടൻ തോക്കും മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ. വെള്ളറട സ്വദേശി മനേഷാണ് പിടിയിലായത്.
മനേഷിൽ നിന്നും ഇവയ്ക്കു പുറമേ എയർഗണും മഴുവും ആണ് പൊലീസ് പിടിച്ചെടുത്തത്. കാവല്‍ പദ്ധതിയുടെ ഭാഗമായി എസ്.പിയുടെ നിര്‍ദേശാനുസരണം വെള്ളറട പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
Read Also : മദ്യപിക്കാൻ കഴിയില്ലെന്ന് ഭയം: ആരോഗ്യപ്രവർത്തകർ എത്തിയതറിഞ്ഞ് മരത്തിൽ കയറി യുവാവ്
ജില്ല നര്‍ക്കോട്ടിക്സ് ഡിവൈ.എസ്.പി രാസാത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് പിടികൂടിയത്. വെള്ളറട പൊലീസ് സ്റ്റേഷന്, നെയ്യാറ്റിന്‍കര എക്സൈസ് എന്നിവിടങ്ങളില്‍ വധശ്രമം, കഞ്ചാവ്, അബ്കാരി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച വധശ്രമക്കേസില്‍ വിചാരണ നേരിടുന്നയാളാണ്.
നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ശ്രീകാന്ത് വെള്ളറട, സി.ഐ മൃതുല്‍കുമാര്‍, എസ്.ഐ സുരേഷ് കുമാര്‍, എ.എസ്.ഐമാരായ ശശികുമാറണ്, സുനില്‍കുമാര്‍,സി പി ഓ മാരായ അനീഷ്, സുനില്‍കുമാര്‍, , പ്രതീപ്, പ്രജീഷ്, ഡാന്‍സാഫ് തീം അംഗങ്ങളായ എസ് ഐ ഷിബുകുമാര്‍, സി.പി.ഒമാരായ അഭിലാഷ്, അരുണ്‍, അലക്സ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments