NattuvarthaLatest NewsKeralaNewsIndia

ആർഎസ്എസ്സുകാരിൽ പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: ആർഎസ്എസ്സുകാരിൽ പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യമെന്ന് കോടിയേരി ബാലകൃഷ്ണൻ. പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കൈയടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ സുപ്രധാന ജോലികളില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറിപറ്റുകയാണെന്ന് കോടിയേരി പറഞ്ഞു.

Also Read:ബിപിയും തടിയും കുറയ്ക്കാന്‍ ‘മുട്ട’

‘സ്റ്റേഷനിലെ റൈറ്റര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സ്ഥാനങ്ങള്‍ വഹിക്കുന്നത് ആര്‍.എസ്.എസ് ആണ്. ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്ററുടേത്. ആ ഒഴിവുകളിലേക്ക് ആര്‍.എസ്.എസുകാര്‍ കയറിക്കൂടുകയാണ്. സ്പെഷ്യല്‍ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനും ചിലര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു’, കോടിയേരി സൂചിപ്പിച്ചു.

അതേസമയം, കെ റെയില്‍ പദ്ധതിയുടെ ചെലവ് 84000 കോടി കവിയുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചിലവ് എത്ര ഉയര്‍ന്നാലും പദ്ധതി ഇടത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്തിലെ സി.പി.എം അംഗങ്ങള്‍ക്ക് പാര്‍ട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button