Latest NewsNewsIndiaBusiness

ചെന്നൈ, മുംബൈ ഉള്‍പ്പെടെയുള്ള 13 നഗരങ്ങളില്‍ 2022ല്‍ 5ജി സേവനം ആരംഭിക്കുന്നു

എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു

മുംബൈ: രാജ്യത്ത് ചെന്നൈ, മുംബൈ ഉള്‍പ്പെടെയുള്ള 13 നഗരങ്ങളില്‍ 2022ല്‍ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം.

ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജാംനഗര്‍ എന്നിങ്ങനെ 13 നഗരങ്ങളിലാണ് വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിക്കുന്നതെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

Read Also : കേരള നേഴ്സസ് ആന്റ് മിഡ്‌വൈവ്സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ഇതിനകം വിജയകരമായി 5ജി പരീക്ഷണം നടത്തിയിരുന്നു. ഏപ്രില്‍-മെയ് മാസത്തോടെ സ്പെക്ട്രം ലേലമുണ്ടാകുമെന്ന് വാര്‍ത്താവിനിമയ വകുപ്പുമന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button