Latest NewsCricketNewsSports

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്

ദുബായ്: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്. മെല്‍ബണില്‍ ഇംഗ്ലണ്ടിനെ ആധികാരികമായി കീഴടക്കിയ ഓസ്‌ട്രേലിയ ഏഷ്യന്‍ പ്രതിനിധികളായ ശ്രീലങ്കയെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ആഷസ് പരമ്പര ഓസീസ് നിലനിര്‍ത്തിയിരുന്നു.

ആഷസിലെ ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ചതോടെ 100 ശതമാനം പോയിന്റും ഓസ്‌ട്രേലിയ കൈമുതലാക്കി. 36 പോയിന്റാണ് ഓസീസിനുള്ളത്. ശ്രീലങ്കയുടെ പോയിന്റ് ശരാശരിയും നൂറ് ശതമാനമാണ്. എന്നാല്‍ അവര്‍ക്ക് 24 പോയിന്റുകളേയുള്ളൂ.

Read Also:- തന്റെ ഇളയ മകൻ ആര്‍ച്ചി ആ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ ഫാനാണ്: ഗില്‍ക്രിസ്റ്റ്

36 പോയിന്റുമായി പാകിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്. എന്നാൽ ശരാശരി 76 ശതമാനമാണുള്ളത്. നാല് ടെസ്റ്റുകളിച്ച പാക് ടീം മൂന്നില്‍ ജയിച്ചെങ്കിലും ഒരെണ്ണത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് ശരാശരി 58.33 ശതമാനമാണ്. ആറു ടെസ്റ്റുകളില്‍ നിന്ന് മൂന്ന് ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമായി 42 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button