Latest NewsKeralaNews

‘ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ നോട്ടീസ് കൈപ്പറ്റില്ല’: പദവി ഒഴിഞ്ഞെന്ന് ഗവര്‍ണര്‍

വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് ഓഫീസില്‍ കിട്ടി. അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍: വിസി നിയമനം സംബന്ധിച്ച ഹൈക്കോടതിയുടെ നോട്ടീസ് സര്‍ക്കാറിന് കൈമാറുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ നോട്ടീസ് കൈപ്പറ്റില്ലെന്നും ഈ മാസം എട്ടു മുതല്‍ താന്‍ ചാന്‍സലര്‍ പദവിയിലില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

‘വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് ഓഫീസില്‍ കിട്ടി. അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാന്‍സലര്‍ക്കാണ്. എട്ടാം തീയതി മുതല്‍ ഞാന്‍ ചാന്‍സലറല്ല. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ’- ഗവർണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button