അബുദാബി: കോവിഡ് മാനദണ്ഡങ്ങളിൽ സമൂല പരിഷ്കാരം വരുത്തി അബുദാബി സർക്കാർ. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്.
യു.എ.ഇയ്ക്കുള്ളിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ രണ്ടു ഡോസ് വാക്സിനും എടുത്തവർ ഗ്രീൻ പാസ് കയ്യിൽ കരുതണം. അൽ ഹൊസ്ൻ ആപ്പിൽ ഇത് കാണിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ഇനി വാക്സിൻ എടുക്കാത്തവരാണെങ്കിൽ, നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതണം. അത് കഴിഞ്ഞ 96 മണിക്കൂറുകൾക്കുള്ളിൽ എടുത്തതായിരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഡിസംബർ 30 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കമ്മിറ്റി അറിയിച്ചു. ദ്രുതഗതിയിലുള്ള പരിശോധനയ്ക്ക് സർക്കാർ ഇ.ഡി.ഇ സ്കാനറുകളും സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ മുന്നോടിയായാണ് ഈ സുരക്ഷാ മാനദണ്ഡങ്ങൾ.
Post Your Comments