Latest NewsInternational

35,000 അടി ഉയരത്തിൽ വച്ച് വിമാനത്തിന്റെ ചില്ലുപൊട്ടി : 200 പേരുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലണ്ടൻ: പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചില്ല്‌ യാത്രക്കിടയിൽ പൊട്ടി. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടുവെന്ന് റിപ്പോർട്ട്.

ലണ്ടനിൽ നിന്നും പറന്നുയർന്ന ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിനാണ് ഇങ്ങനെ ഒരു അപകടം സംഭവിച്ചത്. 35,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുന്ന ബോയിങ്ങ് 777 വിമാനത്തിന്റെ വിൻഡ് സ്ക്രീനിൽ ആകാശത്തിൽ രൂപപ്പെട്ട മഞ്ഞുകട്ട ഇടിച്ചതാണ് അപകടത്തിനു കാരണം.

ഇടിയുടെ ആഘാതത്തിൽ ജനൽച്ചില്ല് പൊട്ടിയത് അറിഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തനായി. എന്നാൽ, വിള്ളൽ വീഴുക മാത്രമേ സംഭവിച്ചുള്ളൂവെന്ന് മനസ്സിലാക്കി ഫ്ലൈറ്റിലെ ജീവനക്കാർ യാത്രക്കാരെ ആശ്വസിപ്പിച്ചു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനു സമാനമായ രണ്ടിഞ്ച് കട്ടിയുള്ള വിമാനത്തിന്റെ ജനൽച്ചില്ലിൽ നീളത്തിൽ വിള്ളൽ. വീണിരുന്നു.

അടിയന്തര സാഹചര്യമായതിനാൽ, വിമാനം കോസ്റ്റാറിക്ക എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ, നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും 50 മണിക്കൂർ വൈകി വിമാനം യാത്ര തുടർന്നു.

shortlink

Post Your Comments


Back to top button