Latest NewsNewsCrime

ജിഹാദ് സ്ഫോടനങ്ങളില്‍ ചാവേറായി പൊട്ടിത്തെറിയ്‌ക്കാനും സ്ത്രീകള്‍ തയ്യാര്‍: ഹമാസ് വനിതാ പ്രസ്ഥാനത്തിന്റെ നേതാവ്

തന്റെ കുട്ടികളെ ഉപേക്ഷിച്ച്‌ 2004-ല്‍ ചാവേറായി സ്വയം പൊട്ടിത്തെറിച്ച റിം അല്‍-റിയാഷിയെ ഞാന്‍ ഓര്‍ക്കുന്നു

ഇസ്താംബുള്‍ : ഹമാസ് വിമന്‍സ് മൂവ്‌മെന്റ് നേതാവ് രാജാ അല്‍-ഹലാബിയുടെ വാക്കുകൾ വൈറൽ. ജിഹാദ് സ്ഫോടനങ്ങളില്‍ ചാവേര്‍ ആകാനും ഗാസ സ്ത്രീകള്‍ തയ്യാറാണെന്ന് അല്‍-അഖ്‌സ ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിൽ രാജാ അല്‍-ഹലാബി പറഞ്ഞു. വനിതാ ചാവേര്‍ റിം അല്‍-റിയാഷിയെയും ചാവേര്‍ ബോംബര്‍ ഫാത്തിമ അല്‍-നജ്ജാറിനെയും അഭിമുഖത്തിനിടയിൽ ഹലാബി പ്രശംസിച്ചു. ആവശ്യപ്പെട്ടാല്‍ ഹമാസിലെയും ഗാസയിലെയും എല്ലാ സ്ത്രീകളും ചാവേര്‍ ബോംബര്‍മാരാകുമെന്നും അവർ പറഞ്ഞു.

read also: ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലി: എണ്‍പതു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

‘ ഹമാസിലെ സ്ത്രീകൾ അല്ലാഹുവിന് വേണ്ടി രക്തസാക്ഷികളാകാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സ്ത്രീകളെ അൽ-ഖസ്സാം ബ്രിഗേഡുകളിൽ ചേരാൻ അനുവദിച്ചിരുന്നെങ്കിൽ, അവരുടെ എണ്ണം പുരുഷന്മാരേക്കാൾ കുറവായിരിക്കില്ല. ജിഹാദിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച്‌ പറയുമ്പോള്‍, തന്റെ കുട്ടികളെ ഉപേക്ഷിച്ച്‌ 2004-ല്‍ ചാവേറായി സ്വയം പൊട്ടിത്തെറിച്ച റിം അല്‍-റിയാഷിയെ ഞാന്‍ ഓര്‍ക്കുന്നു. സഹോദരി ഫാത്തിമ അല്‍-നജ്ജാര്‍, വേറെ സ്ത്രീകളും ഉണ്ടായിരുന്നു. ഹമാസിലെ എല്ലാ സ്ത്രീകളും, നിങ്ങള്‍ അവരിലൊരാളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ സ്ത്രീകളും, ഹമാസില്‍ നിന്നുള്ളവര്‍ മാത്രമല്ല. രക്തസാക്ഷിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവരോട് ആവശ്യപ്പെട്ടാല്‍ , അവര്‍ നിരസിക്കില്ല അത് അനുസരിക്കും’ – രാജാ അല്‍-ഹലാബി 2021 ഡിസംബർ 13-ന് അൽ-അഖ്‌സ ടിവിയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button