Latest NewsKeralaNews

പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുണ്ട്, വിവാഹപ്രായം ഉയര്‍ത്തരുത്: ഖലീല്‍ തങ്ങള്‍

കോഴിക്കോട്: പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുള്ളത് കൊണ്ട് വിവാഹപ്രായം ഉയര്‍ത്തരുതെന്ന് ഖലീല്‍ തങ്ങള്‍. ജെന്‍ഡര്‍ ഈക്വാലിറ്റി എന്ന പേരില്‍ സമീപകാലത്ത് അരങ്ങേറിയ നാടകങ്ങള്‍ പരിഷ്‌കൃത സമൂഹത്തോട് യോജിച്ചതല്ലെന്നും, പുരുഷനും സ്ത്രീക്കും പ്രകൃതി പരമായിത്തന്നെ വ്യത്യാസമുണ്ട്. ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യമാണിതെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.

Also Read:ക്ഷേത്രത്തിന് നേരെ ആക്രമണം : വിളക്കുകളും പൂജാസാധനങ്ങളും തകര്‍ത്തു

അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്പരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ തന്നെ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അത്തരത്തില്‍ ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും, നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button