തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഇനി വെറും രണ്ട് രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയെന്ന് കെഎസ്ഇബി. ഏറ്റവും എളുപ്പത്തിൽ ജനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാനാണ് ഈ തീരുമാനം. പുതിയ കണക്ഷൻ ലഭിക്കാൻ അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ, വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് ഇനി നല്‍കേണ്ടത്.
വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവ./ ഏജന്‍സി/ പബ്ലിക് സെക്ടര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുനിസിപ്പാലിറ്റി!യില്‍ നിന്നോ കോര്‍!പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്നതാണ്.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫിസര്‍/ കെഎസ്‌ഇബി ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി), നടപ്പുവര്‍ഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കില്‍ വാടക കരാറിന്റെ പകര്‍പ്പും മേല്‍പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്നും മുനിസിപ്പാലിറ്റിയില്‍ നിന്നോ കോര്‍പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന താമസക്കാരന്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.
Post Your Comments