Latest NewsInternational

രാജ്യത്ത് പട്ടിണി നടമാടുമ്പോൾ രസകരമായ വീഡിയോസ് ഷെയർ ചെയ്ത് ഇമ്രാൻഖാൻ : തനിക്ക് നാണമുണ്ടോയെന്ന് ജനങ്ങൾ

ഇസ്ലാമാബാദ്: ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ഫോട്ടോസ് പോസ്റ്റ് ചെയ്ത രസിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം നടത്തി പാക് ജനത. നാണിച്ചിരിക്കുന്ന ഹിമപുലിയുടെ വീഡിയോ ഇമ്രാൻ ഖാൻ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതേതുടർന്നാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നത്.

ജിബിയിലെ കപ്ലുവിൽ നിന്ന് നാണിച്ചിരിക്കുന്ന പുലിയുടെ വിചിത്ര വീഡിയോ എന്ന ക്യാപ്ഷനോടെയാണ് ഇമ്രാൻ ഖാൻ ചിത്രം പങ്കുവെച്ചത്. രാജ്യത്ത്‌ വിലക്കയറ്റവും ക്ഷാമവും മൂലം ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ പ്രധാനമന്ത്രിക്ക് നാണമില്ലേ ഇത്തരം ചിത്രങ്ങൾ പങ്കുവെക്കാൻ എന്ന ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരെ ഉയർന്നത്.

രാജ്യത്ത്‌ തൊഴിൽ സാധ്യത ഉറപ്പാക്കാനും വികസനങ്ങൾ നടത്താനുമാണ് ഇമ്രാൻ ഖാൻ ശ്രമിക്കേണ്ടതെന്ന് ജനങ്ങൾ പറഞ്ഞു. വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കേണ്ടതില്ലെന്നും, പകരം ക്രമസമാധാനം നിലനിർത്താൻ ശ്രമിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്ത്‌ നാണയപ്പെരുപ്പവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും വർദ്ധിച്ചതിനാൽ ഇമ്രാൻ ഖാൻ സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button