ഡമാസ്കസ്: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. സിറിയയിലെ ഔദ്യോഗിക ടിവി ചാനൽ ആണ് ഈ വിവരം പുറത്തു വിട്ടത്. രാജ്യത്തെ സുപ്രധാന തുറമുഖ നഗരമായ ലടാക്കിയയിലാണ് വ്യോമാക്രമണം നടന്നത്.
റഷ്യയുടെ വ്യോമസേന താവളമായ ഹ്മൈമിനു സമീപമാണ് ചില റോക്കറ്റുകൾ പതിച്ചതെന്നും ചാനലിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.
ജനവാസമുള്ള മേഖലകൾ ലക്ഷ്യമാക്കി വന്ന ഇസ്രായേലി മിസൈലുകളെല്ലാം സിറിയയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. തുറമുഖത്തെ ഒരു കണ്ടെയ്നർ സൈറ്റ് ലക്ഷ്യമാക്കിയായിരുന്നു ഏറ്റവും കൂടുതൽ ആക്രമണം നടന്നതെന്നും സർക്കാർ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments