വറുത്തരച്ച മട്ടൻ കറി തയ്യാറാക്കുന്ന വിധം നോക്കാം.
വറുത്തരച്ച മട്ടൻ കറി
മട്ടൻ – 1 കി.ഗ്രാം
വെളിച്ചെണ്ണ – 3 സ്പൂൺ
സവാള – 3 (ചെറുതായിട്ട് അരിഞ്ഞത്)
ഇവയെല്ലാം വഴറ്റുക.
പച്ചമുളക് – 3
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി ചതച്ചത് – 2 സ്പൂൺ
വെളുത്തുള്ളി – 3 സ്പൂൺ
തക്കാളി – 2
Read Also : അതിഥി ദേവോ ഭവ എന്നുംപറഞ്ഞു നടന്നു പോലീസുകാർ അടിമേടിച്ചു! ഒറ്റ എണ്ണത്തിന് എണീറ്റ് നടക്കാൻ വയ്യ : കെ മുരളീധരൻ
ഇവയെല്ലാം ഇട്ട് വീണ്ടും നന്നായിട്ട് വഴറ്റുക.
മുളകുപൊടി – 1 സ്പൂൺ
മല്ലിപ്പൊടി – 1 സ്പൂൺ
ഉപ്പ് – 1/2 സ്പൂൺ
ഗരം മസാല – 1/2 സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 Sp
ചേർത്ത് വീണ്ടും വഴറ്റുക.
തുടർന്ന് മട്ടൻ ചേർത്തിളക്കുക.
വെള്ളം – 1 ഗ്ലാസ്
ചേർത്തിളക്കി മൂടിവച്ച് വേവിക്കുക.
വെളിച്ചെണ്ണ. – 2 സ്പൂൺ
അരി – 1 സ്പൂൺ
തുടർന്ന് പാനിൽ മുകളിൽ പറഞ്ഞവയിട്ട് മൂപ്പിക്കുക.
പെരുംജീരകം – 1/2 സ്പൂൺ
തേങ്ങാ – 1 കപ്പ്
ചെറിയ ഉള്ളി – 3
തുടർന്ന് ഇവ ബ്രൗൺ കളർ ആകുന്നത് വരെ വറുക്കുക. തണുത്തതിന് ശേഷം വെള്ളം ചേർത്ത് അരയ്ക്കുക. തുടർന്ന് വേവിച്ച് വച്ച മട്ടനിലേക്ക് ചേർത്തിളക്കുക. പാകത്തിന് വെള്ളം ചേർത്തിളക്കി തിളപ്പിക്കുക.
Post Your Comments