NattuvarthaLatest NewsKeralaNews

ഇലക്ഷന് മുൻപ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മധുര നാരങ്ങകൾ വിതരണം ചെയ്ത സർക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ മരണത്തിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ അമ്പികാസുതൻ മങ്ങാട്

കാസറഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ മരണത്തിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ അമ്പികാസുതൻ മങ്ങാട്. ഇലക്ഷന് മുൻപ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് മധുര നാരങ്ങകൾ വിതരണം ചെയ്ത സർക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് അമ്പികാസുതൻ മങ്ങാടിന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

Also Read:രഞ്ജിത്ത് കൊലപാതകം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍, രണ്ടുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍

‘2016 ൽ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചും മധുര നാരങ്ങകൾ വിതരണം ചെയ്തും വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്ന സർക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013 ൽ പണി തുടങ്ങിയ മെഡിക്കൽ കോളേജ് പ്രവർത്തിച്ചു തുടങ്ങാനും നിരവധി വർഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയിൽ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

പതിനൊന്ന് വയസ്സു മാത്രമുളള ഈ കുഞ്ഞ് – മുഹമ്മദ് ഇസ്മായിൽ – ഇന്ന് കാലത്ത് കർണാടകത്തിലെ യേനപ്പോയ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട വിവരം സങ്കടത്തോടെ അറിയിക്കട്ടെ. അജാനൂരിലെ മൊയ്തുവിന്റേയും മിസ്രിയയുടെയും പിഞ്ചു മകൻ.എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉള്ള കുട്ടിയാണ്. നിരവധി തവണ ആശുപത്രികളിൽ കഴിയേണ്ടി വന്നു. യേനപ്പോയയിൽ ചികിത്സാ സഹായം കേരള സർക്കാർ അവസാനിപ്പിച്ചപ്പോൾ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോൾ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ട്രോററിൽ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട റമഡിയൽ സെൽ ഒന്നര വർഷമായി പ്രവർത്തിക്കുന്നില്ല. മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല. 2016 ൽ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചും മധുര നാരങ്ങകൾ വിതരണം ചെയ്തും വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്ന സർക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013 ൽ പണി തുടങ്ങിയ മെഡിക്കൽ കോളേജ് പ്രവർത്തിച്ചു തുടങ്ങാനും നിരവധി വർഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയിൽ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല.

പ്രിയപ്പെട്ട വരെ, ഇത് ഒരു സാധാരണ മരണമല്ല. കാൽ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്. നിരവധിയായ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു. വളരെക്കുറച്ചു പേരേ ഈ പോസ്റ്റിലൂടെ കടന്നുപോകു എന്നെനിക്കറിയാം. രണ്ടോ മൂന്നോ പേർ ഷെയർ ചെയ്തു എന്നു വരാം. സാരമില്ല. പക്ഷെ വല്ലാതെ സങ്കടം വരുന്നുണ്ട് ഈ കുഞ്ഞിന്റെ മുഖം കാണുമ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button