ന്യൂഡൽഹി: അടുത്ത വർഷത്തോടെ രാജ്യത്ത് 5 ജി അതിവേഗ ഇന്റർനെറ്റ് സംവിധാനം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. നാല് മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. പ്രാരംഭഘട്ടത്തിൽ ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കും.
ഈ മെട്രോ നഗരങ്ങൾക്കു പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5 ജി സേവനം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങളിലും സേവനം ലഭിക്കുന്നതാണ്.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികളാണ് 5 ജി സേവനം ലഭ്യമാക്കുക. ഈ കമ്പനികൾ 5 ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഡിസംബർ 31-ഓടെ ഇത് പൂർത്തിയാകുമെന്നും അവർ അറിയിച്ചു.
Post Your Comments