
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ (18), നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
17കാരിയെ ഫോൺ മുഖേന രാജേഷിന്റെ സഹായത്തോടെ പരിചയപ്പെട്ട ശ്രീക്കുട്ടൻ, തുടർന്ന് പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ഇത് മുതലെടുത്ത് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമാണ് കേസ്.
Read Also : രാത്രികാല പ്രദര്‍ശനത്തിനു അനുമതിയില്ല: തിയേറ്ററുകൾക്ക് നിയന്ത്രണവുമായി സർക്കാർ
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് പീഡനത്തെക്കുറിച്ച് അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് സൂചന.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ സി.ഐ വിശാൽ ജോൺസൺ, എസ്.ഐ കെ. ദിലീപ്കുമാർ, എ.എസ്.ഐ കെ.സി. ഹരികുമാർ, പ്രശാന്ത് മാത്യു, എബിൻ ജോസ്, സതീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments