ലണ്ടൻ: ശത്രു രാജ്യങ്ങളുടെ നിരയിൽ ചൈനയെയും റഷ്യയെയും ഉൾപ്പെടുത്തി യു.കെ. ഇംഗ്ലണ്ടിന്റെ, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഡാമിയൻ ഹിൻഡ്സ് ആണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.
തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന പ്രചരണം നടത്തുന്നുവെന്നാണ് ഹിൻഡ്സ് രണ്ടു രാജ്യങ്ങളെയും കുറച്ച് ആരോപിച്ചത്. ശക്തമായ ആൾബലം മാത്രമല്ല, സൈബർ രംഗത്തും ഈ രണ്ടു രാജ്യങ്ങൾ അതികായന്മാരാണെന്ന് ഹിൻഡ്സ് വ്യക്തമാക്കി. രണ്ടു രാജ്യങ്ങളെ കൂടാതെ ഇറാനെയും ബ്രിട്ടൻ ശത്രുരാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ചാരവൃത്തി, സൈബർ ആക്രമണങ്ങൾ, അധിനിവേശത്തിന് തയ്യാറായി നിൽക്കുന്ന സൈന്യം, തുടങ്ങി പലരീതിയിലും ഈ മൂന്ന് രാജ്യങ്ങൾ വളരെയധികം അപകടകാരികളാണ് എന്ന് ഹിൻഡ്സ് പ്രഖ്യാപിച്ചു. നാലാമത്തെശത്രു രാജ്യമായി അദ്ദേഹം ആരോപിച്ചത് ഉത്തര കൊറിയയെയാണ്.
Post Your Comments