KeralaLatest NewsIndiaNews

ജയശങ്കറിന്റെ അസുഖം വേറെ, സംഘികളെപ്പോലും നാണിപ്പിക്കുന്നു: രൂക്ഷ വിമർശനവുമായി ആർ.ജെ സലിം

അഡ്വ. ജയശങ്കറെ രൂക്ഷമായി വിമർശിച്ച് ഇടത് രാഷ്ട്രീയ നിരീക്ഷകൻ ആർ.ജെ സലിം. അന്തരിച്ച എം.എൽ.എ പി ടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട ചാനലുകളിലും മറ്റും വന്നിരുന്ന് അഡ്വ. ജയശങ്കർ കല്ല് വെച്ച നുണകളാണ് പറഞ്ഞതെന്ന് സലിം ആരോപിക്കുന്നു. ഒരല്പമെങ്കിലും നാണമുണ്ടായിരുന്നുവെങ്കിൽ ഇത്രയും വലിയ കള്ളങ്ങൾ വിളിച്ച് പറഞ്ഞിട്ട് ഒരു മാപ്പെങ്കിലും പറയാമായിരുന്നു എന്നാണ് സലിം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ആർ.ജെ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒരു അന്തസ്സുമില്ലാത്ത നാണംകെട്ടവൻ എന്നതിനൊരു മനുഷ്യ രൂപമുണ്ടെങ്കിൽ അത് അഡ്വക്കേറ്റ് ജയശങ്കറാണ്. ഇത്രയും വൃത്തികെട്ടൊരു ജീവി നമ്മുടെ പൊതു മണ്ഡലത്തിൽ വേറെ കാണില്ല. കട്ടർ സംഘികളെപ്പോലും നാണിപ്പിക്കുന്ന ഒരേയൊരു ജീവി. ഒരുപക്ഷെ ശ്രീജിത്ത് പണിക്കാർ മാത്രമായിരിക്കും ഇതിനോട് വൈകൃതത്തിൽ ഇടിച്ചു നിൽക്കുന്ന ഒരേയൊരു ഇനം. പീടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സോഷ്യൽ മീഡിയ വിഷയങ്ങളിൽ പലർക്കും പല ന്യായങ്ങളുണ്ടായിരുന്നു. ഒരാൾ മരണപ്പെട്ട സാഹചര്യത്തിൽ ഉടനടി തന്നെ അയാളോടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തണമെന്നും അങ്ങനെയല്ല വേണ്ടതെന്നും പറയുന്നവർ അവരവരുടെ നിലകളിൽ ശരിയാണ് താനും. പക്ഷെ അതുപോലെയല്ല ഒരാൾ മരണപ്പെട്ടു കഴിയുമ്പോൾ അയാളുടെ പേരിൽ സ്വന്തം മനസ്സിലെ വൈകൃതങ്ങൾ ഇറക്കി വെയ്ക്കുന്നതെന്നു ഒരുമാതിരിപ്പെട്ട കോൺഗ്രസുകാർ പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയുള്ളവർ തോറ്റ എമ്മെല്ലെയുടെ വെറും ഏഴാംകിട ഫാൻസ്‌ മാത്രമാണ്. അവരെ തൽക്കാലം അവരുടെ വഴിക്ക് വിടാം. പക്ഷെ ജയശങ്കറിന്റെ അസുഖം വേറെയാണ്. ഈ അവസരം മുതലെടുത്തു പച്ചക്കള്ളമാണ് അയാൾ വളരെ അഭിമാനത്തോടെ തുറസ്സായി വന്നിരുന്നു പറഞ്ഞത്. അതെല്ലാം ഒന്നൊന്നായി ഇന്നലെ എം സ്വരാജ് പൊളിച്ചടുക്കി കൊടുത്തിട്ടുണ്ട്.

നാല് നുണകൾ
1. യൂ കെ കുഞ്ഞിരാമന്റെ മരണം രക്തസാക്ഷിത്വമല്ല എന്ന് പീടി തോമസ് കണ്ടെത്തി എന്ന് പറഞ്ഞത്.
സത്യത്തിൽ അത് RSS കാരുടെ ആദ്യം മുതലുള്ള നുണയാണ്. പീടി അതാവർത്തിക്കുകയാണ് ചെയ്തത്.

2. പ്രധാനപ്പെട്ട ഒരു ദിനപത്രങ്ങളും ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പറഞ്ഞത്.
സത്യത്തിൽ ദേശാഭിമാനി മുതൽ മനോരമ വരെയുള്ളവർ അത് പിറ്റേ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

3. RSS കാർ യൂകെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയതിനെക്കുറിച്ചു നിയമസഭയിൽ ഒരു സിപിഎം മെമ്പറും വിഷയം ഉന്നയിച്ചിട്ടില്ല എന്നത് അടുത്ത നുണ.
പിണറായി വിജയനും, ഗൗരിയമ്മയും അതുന്നയിച്ചിട്ടുണ്ട് എന്നത് സഭാ രേഖകളിലുണ്ട്.

4. സിപിഎമ്മിന്റെ വ്യാജ രക്ത സാക്ഷിത്വം പീടി തോമസ് തുറന്നു കാണിച്ചതിന്റെ പകയാണ് സിപിഎമ്മിന് അദ്ദേഹത്തോടുള്ളത് എന്നത്
ഇതാണ് കൂട്ടത്തിലെ ഏറ്റവും വലിയ നുണ അല്ലെങ്കിൽ നുണകളുടെ സമ്മിശ്രം. ഒരേ സമയം സീപ്പീയെമ്മിനെതിരെയും പീടിക്കെതിരെയുമുള്ള നുണ.

ഇത്രയധികം നുണകൾ ഒരു മറയുമില്ലാതെ വന്നു വിളിച്ചു പറഞ്ഞിട്ട് പിന്നെയും ഈ നാണകെട്ടവൻ മീഡിയയ്ക്ക് മുൻപിൽ വന്നിരുന്നു ഞെളിയും. മുഖ്യധാരാ ചാനലുകളും പത്രങ്ങളും ഈ നാറിക്ക് സീറ്റും സ്‌പേസും കൊടുക്കാൻ മത്സരിക്കും. അവിടെ വന്നിരുന്നിയാൾ ഒന്നുമറിയാത്ത പോലെ കളിക്കും. അവതാരകനും താരികയും കൂടെയിരുന്നു ചിരിച്ചു പ്രോത്സാഹിപ്പിക്കും. ആയുസ്സിൽ ഇന്നുവരെ കമ്പി കഥകളും ഇക്കിളി ഗോസിപ്പുകളും പച്ച നുണകളുമല്ലാതെ ഒരൊറ്റ വരി രാഷ്ട്രീയം സംസാരിച്ചിട്ടില്ലാതെ ഇവന് പിന്നെയും പിന്നെയും മതിപ്പുണ്ടാക്കി കൊടുക്കും. ഒരൽപം നാണമെങ്കിലും ഉള്ള ജീവിയായിരുന്നു എങ്കിൽ ഇത്രയും പെറപ്പ് കേട് പറഞ്ഞതിന് മാപ്പെങ്കിലും പറയണമെന്ന് ആവശ്യപ്പെടാമായിരുന്നു. ഇതിപ്പോ..

shortlink

Related Articles

Post Your Comments

Related Articles


Back to top button