KeralaLatest NewsNews

അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയ പൂർത്തിയാക്കി പെരുവയൽ, അഴിയൂർ ഗ്രാമപഞ്ചായത്തുകൾ

തിരുവനന്തപുരം: അതി ദാരിദ്ര്യ നിർണ്ണയ പ്രക്രിയയുടെ ഭാഗമായി എന്യൂമറേഷൻ പൂർത്തിയാക്കി ജില്ലയിലെ പെരുവയൽ, അഴിയൂർ ഗ്രാമപഞ്ചായത്തുകൾ. ജില്ലയിൽ ആകെയുള്ള 1566 വാർഡുകളിൽ 525 വാർഡുകളിലും പ്രീ എന്യൂമറേഷൻ പ്രവർത്തനം ആരംഭിക്കുകയും ഇതുവരെ 1582 പേരെ അതിദരിദ്ര നിർണ്ണയ പ്രക്രിയയിലൂടെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Read Also: ദുബായ് – അൽ ഐൻ റോഡിന്റെ നവീകരണം: നിർമ്മാണം പൂർത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് നൽകി

സന്നദ്ധ സംഘടന വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് എന്യുമെറേഷൻ നടത്തുന്നത്. ഓരോ വാർഡുകളിൽ നിന്നും നിർബന്ധമായും ഒരു വനിതാ പ്രതിനിധി ഉണ്ടായിരിക്കും. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിദരിദ്രരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനം സംഘടിപ്പിക്കുന്നത്.

ആശ്രയ പദ്ധതിയുടെ പരിധിയിൽ വരേണ്ടതും എന്നാൽ വിട്ടു പോയതുമായ അതിദരിദ്രരെ കണ്ടെത്തി അവർക്ക് അതിദാരിദ്ര്യാവസ്ഥയിൽ നിന്നും മോചനം നൽകാനുള്ള സഹായങ്ങളും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുക എന്നതാണ് ലക്ഷ്യം. ഡിസംബർ 31 നകം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കും.

Read Also: മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം അപകടത്തിൽപെട്ടു: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button