Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 524 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 524 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 124 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ: മന്ത്രി വി ശിവൻകുട്ടി

5,53,319 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,41,010 പേർ രോഗമുക്തി നേടി. 8,872 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 40 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 49,858,187 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: എങ്കില്‍ നിന്നെ വീട്ടില്‍ വന്ന് കണ്ടോളാം: യുവാവിനെയും മാതാവിനെയും പോലീസ് വീടുകയറി മർദ്ദിച്ചുവെന്ന് പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button