YouthLatest NewsMenNewsWomenLife StyleHealth & Fitness

കാന്‍സറിനെ തടയാൻ കൂണ്‍ കഴിക്കൂ

കൂണില്‍ എര്‍ഗോതെന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്

കൂണില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ ബി, ഡി, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ എണ്ണമറ്റ നേട്ടങ്ങള്‍ ലഭിക്കുന്നു. അവ എന്തെന്ന് നോക്കാം.

കൂണില്‍ എര്‍ഗോതെന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനായി കൂണില്‍ അടങ്ങിയിരിക്കുന്ന സെലിനിയം പ്രവര്‍ത്തിക്കുന്നു.

Read Also : 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ: സുനാമിയും കോവിഡും ഉൾപ്പെടെയുള്ളവ പ്രവചിച്ച ബാബാവാങ്കയുടെ ഞെട്ടിക്കുന്ന പ്രവചനം

കൂണ്‍ വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. അസ്ഥികളുടെ ശക്തിക്ക് ഈ വിറ്റാമിന്‍ വളരെ പ്രധാനമാണ്. പതിവായി കൂണ്‍ കഴിക്കുന്നതിലൂടെ ഒരാള്‍ക്ക് ശരീരത്തിന്റെ വിറ്റാമിന്‍ ഡി ആവശ്യകതയുടെ 20 ശതമാനം ലഭിക്കും.

ഇത് മുടിക്ക് വളരെയധികം ഗുണം ചെയ്യും. പഠനമനുസരിച്ച്‌, കൂണ്‍ കഴിക്കുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. മഷ്‌റൂമില്‍ വളരെ ചെറിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും കൂട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button