തിരുവനന്തപുരം: കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തെ വെറും ഒറ്റപ്പെട്ട സംഭവമായി ലഘൂകരിക്കുകയാണ് സർക്കാർ. മന്ത്രി വി ശിവൻകുട്ടിയും സ്പീക്കർ എം.ബി രാജേഷും അക്രമണകാരികളെ ലഘൂകരിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു നടത്തിയത്. ഈ ഒരു സംഭവം കൊണ്ട് അതിഥി തൊഴിലാളികളെ മുഴുവൻ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാൽ, അതിഥി തെഴിലാളി എന്ന പടം തന്നെ ശരിയല്ലെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.
Also Read:സദ്ഭരണ റാങ്കിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്: നേട്ടമുണ്ടാക്കി ജമ്മു കാശ്മീർ, കേരളത്തിന്റെ സ്ഥാനം അറിയാം
‘അതിഥി തൊഴിലാളി എന്നത് ശരിയായ പദമല്ല. തിഥി നോക്കാതെ എത്തുന്നയാൾ ആണ് അതിഥി. അതായത് ഏതു സമയത്തും വീട്ടിൽ കടന്നു വരാൻ സ്വാതന്ത്ര്യം ഉള്ളയാൾ. തൊഴിലാളിക്ക് ആ സ്വാതന്ത്യമില്ല. വീട്ടിൽ എത്തുന്ന അതിഥിയെ സ്വീകരിച്ചു സൽക്കരിച്ചാണ് വിടുന്നത്. തൊഴിലാളി വന്ന് തൊഴിൽ തീർത്തു മടങ്ങുകയാണ് ചെയ്യുന്നത്. അതിഥി വരുന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടും കുശലാന്വേഷണത്തിനും ആണ്. തൊഴിലാളി വരുന്നത് പണത്തിനാണ്. അന്യ സംസ്ഥാന തൊഴിലാളി, ഇതര സംസ്ഥാന തൊഴിലാളി എന്നതൊക്കെയാണ് ശരിയായ പദങ്ങൾ’, ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കിഴക്കമ്പലത്തെ അക്രമസംഭവങ്ങൾക്ക് തുടക്കം. ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. സംഘർഷത്തിന് പിന്നാലെ സമീപസ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ക്യാമ്പുകൾ റെയ്ഡ് ചെയ്ത പൊലീസ് സംഘം 150 ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
Post Your Comments