KeralaNattuvarthaNews

സ്കൂട്ടറിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം പിടികൂടി : ഒരാൾക്കെതിരെ കേസ്

സംഭവത്തിൽ കോയിപ്പാടി കടപ്പുറത്തെ എ.കെ. പ്രമീഷിനെതിരെ കേസെടുത്തു

കുമ്പള: സ്കൂട്ടറിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം എക്സൈസ് പിടികൂടി. കുമ്പള റെയിൽവേ അടിപ്പാതക്കരികിൽ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ കോയിപ്പാടി കടപ്പുറത്തെ എ.കെ. പ്രമീഷിനെതിരെ കേസെടുത്തു.

കെ.എൽ 14 എ.എ – 9522 നമ്പർ സ്കൂട്ടറിൽ എത്തിച്ച 5.22 ലിറ്റർ കർണാടക നിർമിത മദ്യവും സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കുമ്പള റെയ്ഞ്ചിലെ ഇൻസ്പെക്ടർ അഖിൽ എ.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി : വൈരാഗ്യം മൂലമെന്ന് പോലീസ്

പ്രതിയുടെ പക്കൽ നിന്നും മദ്യം വിറ്റ വകയിൽ ഉണ്ടായിരുന്ന 2990 രൂപയും കണ്ടെടുത്തു. മുമ്പ് ചില അബ്കാരി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രിവന്‍റിവ് ഓഫിസർ എ.വി. രാജീവൻ, സി.ഇ.ഒമാരായ പി.കെ. ബാബുരാജൻ, പ്രജിത്ത്കുമാർ കെ.വി, എ.കെ. നസുറുദ്ദീൻ, ശ്രീജീഷ് എം., അമിത് കെ., ഡബ്ല്യു.സി.ഇ.ഒ ബിജില എന്നിവർ ഉദ്യോഗസ്ഥ സംഘത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button