MalappuramKeralaNattuvarthaLatest NewsNews

വാരിയംകുന്നത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ പൊരുതി രക്തസാക്ഷിയായപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്ത് രക്ഷപെട്ടു:പിണറായി

മലപ്പുറം: മലബാര്‍ കലാപത്തിന്റെ നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വാരിയംകുന്നത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ ധീരമായി പൊരുതി രക്തസാക്ഷിയായപ്പോൾ സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ ബ്രിട്ടിഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.

മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ആ സമയങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്തയാളാണ് വാരിയംകുന്നത്തെന്നും സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പിണറായി വിജയന്‍ വ്യക്തമാക്കി.

ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു, പ്രകോപിതനായി കാട്ടാന: വീഡിയോ

‘സ്വാതന്ത്ര്യസമരത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്താണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി പോരാടി വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്’. മുഖ്യമന്ത്രി പറഞ്ഞു.

‘വര്‍ഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നത്ത്. അദ്ദേഹത്തെയാണ് ചിലര്‍ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്. മലബാര്‍ സമരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളും ഇസ്‌ലാമിക തീവ്രവാദികളും ശ്രമിക്കുന്നു. അവര്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ലൗ ജിഹാദെന്ന പേരിലും ഹലാല്‍ ഭക്ഷണത്തിന്റെ പേരിലും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. അതാണ് നാം കണ്ടത്.’ പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയല്ലെന്നും ആര്‍എസ്എസ് നേരത്തെ തന്നെ അവരുടെ ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആ നയമാണ് രാജ്യത്ത് ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button