
ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും. ഇതിന്റെ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് നോക്കാം.
വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചര്‍മ്മത്തെ നവീകരിക്കുന്നതിനും കരിവലയങ്ങളുടെ നിറം കുറയ്ക്കുന്നതിനും സഹായിക്കും. വട്ടത്തില്‍ അരിഞ്ഞെടുത്ത രണ്ട് വെള്ളരിക്ക കഷണം കണ്ണിനു മുകളില്‍ വച്ച് 20 മിനിറ്റു നേരം വിശ്രമിക്കുക.
Read Also : ടി. വി താരം ആൾദൈവമായി, ദേവിയുടെ അനുഗ്രഹം വാങ്ങാൻ കാലിൽ വീണ് അനുയായികൾ: തട്ടിപ്പിനെതിരെ പോലീസ് കേസ്
സിലിക്ക എന്ന അവിശ്വസനീയമായ ധാതുഘടകത്തിൻ്റെ ഉറവിടമായതിനാൽ തന്നെ വെള്ളരി ചർമ്മത്തെ ആഴത്തിൽ നിന്ന് പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. ഇതിലെ ആൻറി ഓക്സിഡൻ്റ് ഗുണങ്ങൾ ആരോഗ്യകരമായ ചർമ്മകോശങ്ങളിൽ ഓക്സിഡൈസേഷൻ കുറച്ചുകൊണ്ട് ദോഷകരമായ വിഷവസ്തുക്കളെ നേരിടുന്നു.
ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു ഇത്. വെള്ളരിക്കയുടെ ഉപയോഗം ഒരാളുടെ സൗന്ദര്യ സംരക്ഷണത്തിന് എന്തെല്ലാം എല്ലാം കാര്യങ്ങൾ ചെയ്യുന്നു എന്നറിയാം.
Post Your Comments