കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ.) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണപദ്ധതിയില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്. താത്കാലികാടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. മറൈന്‍ സയന്‍സ്/മറൈന്‍ ബയോളജി/ഫിഷറീസ് സയന്‍സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതിലെങ്കിലുമുള്ള എം.എസ്.സി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം, സമുദ്രപഠനമേഖലയിലെ വിവരശേഖരണം,ഫീല്‍ഡ് സര്‍വേ, ഐ.ടി.സി. മാനേജ്‌മെന്റ്, തണ്ണീര്‍ത്തട വിവരശേഖരണം, ലബോറട്ടറി അനാലിസിസ് എന്നിവയാണ് യോഗ്യത.
Read Also : ലുധിയാന സ്‌ഫോടനം, പാകിസ്താന്റെ പങ്ക് തെളിഞ്ഞു : എന്‍ഐഎ
ശമ്പളം: 35,000 രൂപ.വിശദവിവരങ്ങള്‍ക്ക് www.cmfri.org.in വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും nicracmfrikochi@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വരെയാണ്.
Post Your Comments