Latest NewsIndiaNews

ബിജെപിക്ക് രാജ്യത്തെ പല ഭാഗത്തെയും സ്ഥലപ്പേരുകൾ മാറ്റുന്ന രോഗം ബാധിച്ചിരിക്കുകയാണ്: അസദുദ്ദീന്‍ ഒവൈസി

ഫിറോസാബാദ് : രാജ്യത്തെ സ്ഥലങ്ങളുടെ പേരുമാറ്റുന്ന ഒരുതരം രോഗം ബാധിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥിനും ബിജെപിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി. ആൾ ഇന്ത്യ മജിലിസ് ഇ ഇത്തഹുദ്ദൂൾ മുസ്‌ലീമിൻ സംഘടനാ നേതാവ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫിറോസാബാദ് ജില്ലയിൽ ഇരുന്നൂറിനടുത്ത് കുട്ടികൾ പനി ബാധിച്ച് മരിച്ചുവെന്നാണ് വാർത്തകൾ. അതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാൽ ആ സ്ഥലത്തിന്റെ പേര് കാരണമാണ് കുട്ടികൾ മരിക്കുന്നതെന്ന് പോലും പറഞ്ഞുകളയും. ഇത് ഒരു തരം രോഗമാണ്. രാജ്യത്തെ പല ഭാഗത്തും ബിജെപിക്ക് സ്ഥലപ്പേരുകൾ മാറ്റുന്ന ഇത്തരം രോഗമുണ്ട്’- ഒവൈസി പറഞ്ഞു.

Read Also  :  യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : യുവാവിന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ സെക്കന്തരാബാദ്, നിസാമാബാദ്, കരീംനഗർ തുടങ്ങിയ സ്ഥലങ്ങളുടെയും പേരുകൾ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒവൈസി ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button