ഹൈന്ദവ ആചാരാനുഷ്ടാനങ്ങളിൽ വ്രതങ്ങൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്. നിരവധി വ്രതങ്ങളെപ്പറ്റിയും അവ പ്രദാനം ചെയ്യുന്ന ഉത്തമഫലങ്ങളെപ്പറ്റിയും പുരാണങ്ങളിൽ വിവരിക്കുന്നുണ്ട്. ആരോഗ്യം, ഐശര്യം, പുണ്യം എന്നിവയാണ് വ്രതാനുഷ്ടാനത്തിന്റെ ഫലം. മാനസികവും, ശാരീരികവും, ആത്മീയവും ഭൗതികവുമായ നേട്ടങ്ങളിൽ അധീഷ്ട്ടിതമാണിത്. വ്രതങ്ങൾ മൂലമുള്ള മാനസികവും ശാരീരിരകവും ആയ നേട്ടങ്ങൾ ആധുനിക വൈദ്യ ശാസ്ത്രം തന്നെ അംഗീകരിക്കുന്നു.
വ്രതങ്ങൾക്ക് ആചാര്യന്മാർ ആത്മീയ പരിവേഷം നല്കുമ്പോഴും അടിസ്ഥാന ലക്ഷ്യം മാനവരാശിയുടെ ശാരീരികവും മാനസികവുമായ ഉന്നതി ആണെന്ന് കാണാം. വ്രതങ്ങൾ പ്രധാനമായും മൂന്നു വിധമാണ് ഉള്ളത്. നിത്യം, നൈമിത്തികം, കാമ്യം. മോക്ഷ പ്രാപ്തിക്കു വേണ്ടി അനുഷ്ടിക്കുന്നതാണ് നിത്യം. പാപപരിഹാരത്തിനായിട്ടുള്ളതാണ് നൈമിത്തികം. എന്നാൽ കാമ്യം ഏതെങ്കിലും ആഗ്രഹ സാഫല്യത്തിനായുള്ളതാണ്. ആഹാര നിയന്ത്രണം, മന: ശരീര ശുദ്ധി എന്നിവ വ്രതാനുഷ്ട്ടാനത്തിന്റെ അടിസ്ഥാന ശിലകൾ ആണെന്നകാര്യം എപ്പോഴും ഓർക്കേണ്ടതുണ്ട്. പ്രധാന വ്രതങ്ങൾ ഇവിടെ വിവരിക്കുന്നു. വ്രതാനുഷ്ട്ടാനങ്ങളിൽ കാലദേശത്തിന് അനുസൃതമായി ചില മാറ്റങ്ങൾ ഉണ്ടാകാമെന്ന കാര്യം വിസ്മരിക്കരുത്.
ഞായറാഴ്ച വ്രതം
ആദിത്യ പ്രീതിക്കുള്ളതാണ് ഞായറാഴ്ച വ്രതം. ഉപ്പ്, എണ്ണ ഇവ വർജ്ജിക്കണം. രക്ത പുഷ്പം കൊണ്ട് പൂജ, രക്തചന്ദനം പ്രസാദമായി ധരിക്കൽ, അർഘ്യദാനാദികൾ, ആദിത്യ കഥാശ്രവണം, ഒരിക്കലൂണ് എന്നിവ അനുഷ്ടിക്കണം. ചൊറി, കുഷ്ഠം, നേത്ര രോഗം ഇവ മാറാൻ ഉത്തമമാണ്.
തിങ്കളാഴ്ച വ്രതം
ശിവ പ്രീതിക്കുള്ളതാണ് ഈ വ്രതം. മേടം, ഇടവം, ചിങ്ങം, വൃശ്ചികം മാസങ്ങളിൽ ഉത്തമം. ശിവപാർവതി പൂജ, പഞ്ചാക്ഷര ജപം ഒരിക്കലൂണ് ഇവ അനുഷ്ടിക്കണം. മംഗല്യത്തിനും, ഭർത്താവ്, പുത്രൻ ഇവരുടെ സുഖത്തിനും കുടുംബശ്രേയസ്സിനും നല്ലതാണ്.
Post Your Comments