KeralaLatest NewsNews

തന്റെ അച്ഛന്റെ പേര് വലിച്ചിഴച്ചു: മുസ്‌ലിം ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി

കണ്ണൂരില്‍ ചേരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വികസനമിപ്പോള്‍ വേണ്ടെന്ന് പ്രതിപക്ഷം പറയുന്നു.

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് സമൂഹത്തില്‍ വര്‍ഗീയതയുടെ നിറം പടര്‍ത്താന്‍ നോക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വഖഫ് വിഷയത്തില്‍ ഇതാണ് സംഭവിക്കുന്നതെന്നും പാറപ്രത്ത് സി.പി.ഐ.എം സമ്മേളനം ഉദ്ഘാടനം ചെയ്യവേ മഖ്യമന്ത്രി വ്യക്തമാക്കി.

‘വഖഫ് നിയമന പ്രശ്‌നത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. അതുകൊണ്ടാണ് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രമാണ് ഇത് അംഗീകരിക്കാന്‍ കഴിയാത്തത്. യു.ഡി.എഫിലെ ഒന്നാം പാര്‍ട്ടിയെന്നാണ് ഇപ്പോള്‍ ലീഗ് കരുതുന്നത്. എന്നാല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ലിം ലീഗിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ലീഗിന്റെ സമ്മേളനങ്ങളിലുണ്ടാകുന്ന ആള്‍ക്കൂട്ടം സ്വയംഭൂവായി ഉണ്ടാകുന്നതാണ്. സമ്മേളനത്തില്‍ തന്റെ അച്ഛന്റെ പേര് വലിച്ചിഴച്ചു’- അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു. സംഘപരിവാറിനെ നേരിടാന്‍ അവര്‍ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികള്‍ കരുതുന്നു. തങ്ങള്‍ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്.ഡി.പി.ഐ കരുതുന്നത്. എസ്.ഡി.പി.ഐ യും ആര്‍.എസ്.എസും പരസ്പരം വളമാകുന്നു. വലിയ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്’- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: കര്‍ഷകനെ തേടി എത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോള്‍

‘ബി.ജെ.പിയെ നേരിടുന്നതില്‍ പ്രാദേശിക പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും. കണ്ണൂരില്‍ ചേരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. വികസനമിപ്പോള്‍ വേണ്ടെന്ന് പ്രതിപക്ഷം പറയുന്നു. ഇപ്പോള്‍ വേണ്ടെങ്കില്‍ പിന്നെ എപ്പോഴാണ് വികസനം വേണ്ടത്’- മുഖ്യമന്ത്രി ചോദിച്ചു.

‘ഒരു നാടിനെ തളച്ചിടാന്‍ നോക്കരുത്. വരുന്ന തലുമറയുടെ ശാപമുണ്ടാക്കാന്‍ ഇടയാക്കരുത്. കേരളത്തിലെ ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ മഹാമാരിക്കുപോലും അടിയറവ് പറയേണ്ടിവന്നു. എതിര്‍പ്പുണ്ടെന്ന് കരുതി കെ റെയിലില്‍ നിന്ന് പിന്മാറില്ല’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button