Jobs & VacanciesLatest NewsNewsCareerEducation & Career

സ്‌പൈസസ് ബോര്‍ഡില്‍ വിവിധ തസ്തികകളിൽ ഒഴിവ് : അഭിമുഖം ഈ ദിവസങ്ങളിൽ

കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ വിവിധ തസ്തികകളിലായി ഏഴ് ഒഴിവ്. സ്‌പൈസസ് ബോര്‍ഡ് കേന്ദ്രത്തില്‍ നടക്കുന്ന തത്സമയ അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ 3 (പി.എച്ച്.പി 2, ഒറാക്കിള്‍ 1): കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദം എന്നിവയാണ് യോഗ്യത. അഭിമുഖം ഡിസംബര്‍ 30-ന്.

പ്രോജക്ട് അസിസ്റ്റന്റ് 1: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദം എന്നിവയാണ് യോഗ്യത.അഭിമുഖം ഡിസംബര്‍ 30-ന്.

Read Also  :  ‘അവർ ക്രിമിനലുകൾ അല്ല, കഠിനാധ്വാനികളാണ്’: അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സാബു ജേക്കബ്

സിസ്റ്റം സപ്പോര്‍ട്ട് എന്‍ജിനീയര്‍ ട്രെയിനി/സെര്‍വര്‍ & നെറ്റ് വര്‍ക്ക്‌ അഡ്മിനിസ്‌ട്രേറ്റര്‍ ട്രെയിനി 3: കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്ട്രോണിക്‌സ് വിഷയങ്ങളില്‍ ബി.ഇ./ബി.ടെക് അല്ലെങ്കില്‍ ബാച്ചിലര്‍/മാസ്റ്റര്‍ ബിരുദം എന്നിവയാണ് യോഗ്യത. അഭിമുഖം 2022 ജനുവരി 9-ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianspices.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button