റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നു. മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ 2021 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ 7,047 പുതിയ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഒരു ദിവസം തന്നെ ഏകദേശം 77 സ്ഥാപനങ്ങളാണ് സ്വകാര്യ പ്രാദേശിക വിപണിയിൽ ആരംഭിക്കുന്നതെന്നാണ് വിവരം.
Read Also: ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാര്‍ക്ക് മര്‍ദനം: ഒരാൾക്ക് ഗുരുതര പരിക്ക്
രാജ്യത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മൊത്തം സ്ഥാപനങ്ങളുടെ എണ്ണം 1.12 ശതമാനം വർധിച്ച് 636,311 ആയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 8,652 മൈക്രോ സംരംഭങ്ങളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. അഞ്ചിനും ഒമ്പതിനും ഇടയിൽ തൊഴിലാളികളുള്ള 446 സ്ഥാപനങ്ങളാണ് പുതുതായി ആരംഭിച്ചത്.
200 നും 299 നും ഇടയിൽ തൊഴിലാളികൾ ഉള്ള 63 സ്ഥാപനങ്ങളും സൗദിയിൽ ആരംഭിച്ചിട്ടുണ്ട്. 4.16 ശതമാനം വർധനവിന് സാക്ഷ്യം വഹിച്ച ഇത്തരം സ്ഥാപനങ്ങളുടെ ആകെ എണ്ണം 1,579 ആയി. 400 നും 499 നും ഇടയിൽ തൊഴിലാളികളുള്ള 41 സ്ഥാപനങ്ങളാണ് പുതുതായി തുടങ്ങിയത്.
Read Also: നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങുന്നു : തീരുമാനം അമിത് ഷാ വിളിച്ച യോഗത്തില്‍
Post Your Comments