കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയില്‍ സംഘർഷമുണ്ടായത് കേരളത്തിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കേരളത്തെ രക്ഷിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണെന്ന് സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി.
‘നാഗാലാൻഡ്, മണിപ്പൂർ സ്വദേശികളായ തൊഴിലാളികൾ ക്രിസ്‌മസ് കാരൾ നടത്തുന്നു. ബംഗാൾ, അസം സ്വദേശികളായ തൊഴിലാളികൾ തടയുന്നു. തർക്കം അക്രമത്തിലെത്തുന്നു. 2 പൊലീസ് ജീപ്പ് കത്തിക്കുന്നു. സി ഐ അടക്കം നിരവധി പേർക്ക് പരുക്കേൽക്കുന്നു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കേരളത്തെ രക്ഷിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹം മാത്രമാണ്’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. അതേസമയം ഈ സംഭവത്തിനു പിന്നാലെ പോലീസുകാർക്കും സർക്കാർ സംവിധാനങ്ങൾക്കും നേരെ വിമർശനം ഉയരുന്നുണ്ട്.
യാതൊരു രേഖകളുമില്ലാതെ നിരവധി അന്യസംസ്ഥാന തൊഴിലാളികൾ പല ക്യാമ്പിലും തമ്പടിച്ചിരിക്കുന്നതായും വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കി വോട്ടുബാങ്ക് ആക്കാനാണ് ചില പാർട്ടികളുടെ ലക്ഷ്യമെന്നും സംഭവത്തിന്റെ പശ്ചാത്തലത്തിൽ പലരും സോഷ്യൽ മീഡിയ വഴി ആരോപിക്കുന്നു. ഒരു കലാപം ഉണ്ടാക്കാൻ വളരെ ചുരുങ്ങിയ സമയം മതിയെന്നാണ് ഇതിൽ നിന്നും തെളിയുന്നത് എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments