
തിരുവനന്തപുരം: ജില്ലയിലെ കാച്ചാണിയിൽ നാടൻ പടക്കമെറിഞ്ഞ് ശേഷം യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു ബൈക്കിലെത്തിയ മൂന്നുപേർ മറ്റൊരു ബൈക്കിലെത്തിയ രണ്ടുപേരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നാടൻ പടക്കമെറിഞ്ഞ് ഭീതി പരത്തിയ ശേഷം യുവാവിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.
Post Your Comments