സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍, അക്കൗണ്ട് ഓഫീസര്‍ തസ്തികകളില്‍ ഒഴിവ്. ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ അല്ലെങ്കില്‍ നേരിട്ടുള്ള നിയമനമാകും. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
Read Also : പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞു: തോട്ടില്‍ വീണ യുവാവിന് ദാരുണാന്ത്യം
ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിരുദവും എം.ബി.എ.യും കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സി.എ./ ഐ.സി.ഡബ്ലു.എ എന്നിവയാണ് യോഗ്യത.
രണ്ട് തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 50 വയസാണ്. ബയോഡേറ്റയും യോഗ്യതാരേഖകളുടെ പകര്‍പ്പുകളുമടങ്ങിയ അപേക്ഷ Chairman & Managing Director, Kerala State Beverages (M&M) Corporation Limited, Bevco Tower, Vikas Bhavan PO, Palayam, Thiruvananthapuram 695033 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
Post Your Comments