ജിദ്ദ: ആഗോള വ്യവസായ പുരസ്‌കാരം നേടി ജിദ്ദ വിമാനത്താവളം. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർലൈൻ ട്രാവൽ ലോഞ്ചിനാണ് ആഗോള വ്യവസായ അവാർഡ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾക്കുള്ള അവാർഡാണ് ജിദ്ദ വിമാനത്താവളത്തിലെ അൽ ഫുർസാൻ ലോഞ്ചിന് ലഭിച്ചത്. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് അവാർഡിനായി തെരഞ്ഞെടുത്തത്.
3,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അൽ ഫുർസാൻ ലോഞ്ച്, സ്‌കൈ ടീം എയർലൈൻ വിഭാഗത്തിലെ ഏറ്റവും വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു. ഒരേസമയം 450 പേർക്കാണ് ഇവിടെ നിന്നും സേവനം ലഭിക്കുന്നത്. ഒരു ദിവസം ഏകദേശം 10,000ത്തിലധികം സഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇവിടെയുണ്ട്. റോബോർട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാനിറ്റൈസേഷൻ സംവിധാനമാണ് ഇവിടുത്തെ മറ്റൊരു സവിശേഷത.
Read Also: വളരെ എളുപ്പത്തിൽ തയ്യാറാക്കാം കേരളാ സ്റ്റൈൽ വെജിറ്റബിള്‍ സ്റ്റൂ
Post Your Comments