Latest NewsKeralaNews

കിഴക്കമ്പലത്തെ ആക്രമണത്തിന് പിന്നില്‍ ബംഗ്ലാദേശികളോ, റോഹിങ്ക്യക്കാരോ? പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം : ബിജെപി

തിരുവനന്തപുരം: കിഴക്കമ്പലത്തെ ആക്രമണത്തിന് പിന്നില്‍ അതിഥി തൊഴിലാളികളോ അതോ  ബംഗ്ലാദേശികളൊ റോഹിങ്ക്യക്കാരോ  ആണോ എന്ന് പിണറായി സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ‘അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലെന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാല്‍ അക്രമകാരികളായവരില്‍ ബംഗ്ലാദേശികളൊ റോഹിങ്ക്യക്കാരോ ഉണ്ടോയെന്നും അവര്‍ അക്രമണത്തില്‍ പങ്കാളികളാണൊയെന്നും സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണം’ , ബി.ഗോപാലകൃഷണന്‍ ആവശ്യപ്പെട്ടു.

Read Also : ട്രാ​​ന്‍​സ്‌​ജെ​ന്‍​ഡ​ർ സ​ഹോ​ദ​ര​ന്മാ​രെ ആ​ക്ര​മി​ച്ച കേ​സ് : ര​ണ്ടുപേ​ർ പൊലീസ് കസ്റ്റഡിയിൽ

‘അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കും മുട്ടയും പാലും നല്‍കണമെന്നാണൊ സ്പീക്കര്‍ പറയുന്നതെന്ന് വ്യക്തമാക്കണം. സ്പീക്കറുടെ മതപ്രീണനമാണ് ആദ്യം നിര്‍ത്തേണ്ടത്. കുറ്റവാളികള്‍ കൂട്ടമായിട്ടാണ് അക്രമം കാട്ടിയിരിക്കുന്നത്. ഇന്ന് പൊലീസിനെ മര്‍ദ്ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദ്ദിക്കും. ഇന്ന് പൊലീസ് ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കും. അപ്പോഴും സ്പീക്കര്‍ക്ക് കുഴപ്പം ഒന്നും സംഭവിക്കില്ല’ ബി.ഗോപാലകൃഷണന്‍ പറഞ്ഞു.

‘പെരുമ്പാവൂര്‍ ടൗണ്‍ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞു. അരാണ് യഥാര്‍ത്ഥ അതിഥി, ഇതരസംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താന്‍ സ്പീക്കറൊ സര്‍ക്കാരോ ഇതുവരെ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടൊ ആദ്യം അതുകൊടുക്കു എന്നിട്ടാകാം അതിഥി സംരക്ഷണവും അത്താഴം കൊടുക്കലുമെല്ലാം. അനധികൃത ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യക്കാര്‍ക്കും കേരളം തണല്‍ വിരിക്കുന്നത് ഭാവിയില്‍ അപകടകവും സ്ഫോടനാത്മകവുമായ സ്ഥിതി സൃഷ്ടിക്കും’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button