വാഷിങ്ടൺ: പാകിസ്ഥാന് കോവിഡ് പ്രതിരോധത്തിന് സഹായവുമായി അമേരിക്ക. അഞ്ചു മില്യൺ ഫൈസർ വാക്സിൻ ഡോസുകൾ പാകിസ്ഥാന് സൗജന്യമായി നൽകുമെന്ന് അമേരിക്ക അറിയിച്ചു.
‘കോവിഡ ജീവൻരക്ഷാ വാക്സിനായ ഫൈസർ, അഞ്ചു മില്യൺ ഡോസ്, പാകിസ്ഥാനിലെ ജനതയ്ക്ക് രോഗപ്രതിരോധത്തിനായി ഞങ്ങൾ അയച്ചു കൊടുക്കുന്നു’ എന്ന് പാക്കിസ്ഥാനിൽ യു.എസ് എംബസി പുറത്തിറക്കിയ ട്വീറ്റിൽ പറയുന്നു.
വാക്സിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്ന പാകിസ്ഥാന് ഇതിനുമുമ്പും അമേരിക്ക വാക്സിൻ നൽകി സഹായിച്ചിട്ടുണ്ട്. നാല് തവണയായി ഏതാണ്ട് 37 മില്യൺ കോവിഡ് വാക്സിനുകളാണ് അമേരിക്ക പാകിസ്ഥാൻ ജനതയ്ക്ക് വേണ്ടി വിതരണം ചെയ്തത്. ലോകത്ത് ആകെ മൊത്തം 92 രാജ്യങ്ങളിലായി, 500 മില്യൺ ഫൈസർ ഡോസുകൾ അമേരിക്ക സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.
Post Your Comments