അയോധ്യ: രാമരാജ്യത്ത് സമ്പൂർണ്ണ വികസന പദ്ധതിയുമായി യോഗി ആദിത്യനാഥ്. റോഡ്, റെയിൽ, വ്യോമപാതകളുടെ കൂടെ ജലഗതാഗതം കൂടി കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അയോധ്യയിൽ നിന്നും കൊറിയ വരെ ജലപാത ഉണ്ടായിരുന്നു. സൂരിരത്നനെന്ന കൊറിയയിലെ രാജകുമാരൻ, ജലമാർഗ്ഗം സഞ്ചരിച്ച് അയോധ്യയിലെത്തിച്ചേർന്ന കഥ ഉദാഹരണമായി യോഗി ചൂണ്ടിക്കാട്ടി. ഗാഗ്ര, സരയൂ എന്നീ വലിയ നദികളിലൂടെയായിരുന്നു അന്നത്തെ ജലപാത നിലനിന്നിരുന്നത്.
ശ്രാവസ്തി, ഗോരക്പൂർ, ഉന്നാവോ, ഹർദോയി, മിർസപൂർ, സംഭാൽ എന്നീ ജില്ലകളിലായി 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഗവൺമെന്റ് ആയുർവേദ കോളേജ്, ആയുഷ് ആശുപത്രികൾ എന്നിവയ്ക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ആയുർവേദ സർവകലാശാലയുമായി എല്ലാ ആയുർവേദ കോളേജുകളെയും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments