Latest NewsKeralaNews

രൺജിത്ത് വധം: പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സ‍ർക്കാരിൻ്റെ വീഴ്ച മൂലമെന്ന് വി.മുരളീധരൻ

രൺജിത്ത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു.

കൊച്ചി: ആലപ്പുഴയിലെ ഒബിസി മോർച്ചാ നേതാവ് രൺജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് സംസ്ഥാനം വിട്ടു പോകാൻ കഴിഞ്ഞത് സംസ്ഥാന സ‍ർക്കാരിൻ്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സ‍ർക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തിൽ സർക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി.മുരധീരൻ വിമ‍ർശിച്ചു.

ക്രിമിനൽ പശ്ചാത്തലമുളളവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ഡിജിപിയുടെ നിർദേശം പക്ഷഭേദം കാണിക്കുന്നതാണെന്നും ക്രിമിനൽ സ്വഭാവുമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോൾ പാർട്ടിയും കക്ഷിയും നോക്കാതെ പട്ടിക തയ്യാറാക്കണമെന്നും പറഞ്ഞ വി.മുരളീധരൻ ഒരു സംഘടനയിൽ പെട്ടു എന്നത് കൊണ്ട് ആർ എസ് എസ്‌കാർ ക്രിമിനൽ ലിസ്റ്റിൽ പെടുമോയെന്നും ചോദിച്ചു.

രൺജിത്ത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് നേരത്തെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു. കൊലപാതകം നടന്നതിന് പിന്നാലെ ആലപ്പുഴയിൽ നിന്നും മറ്റുള്ള ജില്ലകൾ വഴി പ്രതികൾ രക്ഷപ്പെട്ടെന്ന വിവരം പൊലീസിൻ്റെ ജാ​ഗ്രതക്കുറവിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

അതേസമയം ഷാൻ വധക്കേസിൽ അന്വേഷണം അതിവേ​ഗം മുന്നോട്ട് പോകുകയാണ്. പ്രധാന പ്രതികളെല്ലാം ഇതിനോടകം പിടിയിലാവുകയും തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഇനിയൊരാളെ കൂടി ഷാൻ വധക്കേസിൽ പിടിക്കാനുണ്ട് എന്നാണ് ഉദ്യോ​ഗസ്ഥ‍ർ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button