UAELatest NewsNewsInternationalGulf

പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി

അബുദാബി: പുതുവർഷ പുലരിയെ വരവേൽക്കാനൊരുങ്ങി അബുദാബി. ലോക റെക്കോർഡ് സൃഷ്ടിച്ച് പുതുവർഷ പുലരിയെ വരവേൽക്കാനാണ് അബുദാബിയുടെ തീരുമാനം. അൽവത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ നഗരിയിൽ 40 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ 2022 ലെ ആദ്യ ലോക റെക്കോർഡ് അബുദാബി സ്വന്തമാക്കുന്നത്.

Read Also: ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ഒഴിവ്: അഭിമുഖം ഡിസംബർ 30-ന്

ഗായകരായ ഈദ് അൽ മെൻഹാലി, അലി സാബിർ എന്നിവരുടെ സംഗീത കച്ചേരിയും പുതുവത്രാഘോഷത്തിന് മാറ്റുകൂട്ടും. കഴിഞ്ഞ വർഷത്തെ പുതുവർഷപ്പുലരിയിലും അബുദാബി റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ടിന്റെ റെക്കോർഡാണ് അബുദാബി കരസ്ഥമാക്കിയത്. 2022 ന് സ്വാഗതം എന്ന് ആകാശത്ത് എഴുതി കാണിക്കുന്ന ഡ്രോൺ ഷോയും ഉണ്ടാകും.

Read Also: അയാളെ ഇന്ത്യക്കാർ വിളിക്കുന്നത് കളിപ്പാവ എന്നാണ്, മേയറുടെ വിലപോലുമില്ല അയാൾക്ക്: ഇമ്രാന് ഖാനെ പരിഹസിച്ച് നവാസ് ഷെരീഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button