
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ട്രാലിൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായി നടന്ന വെടിവെയ്പ്പിൽ രണ്ട് ഭീകരരെ വധിച്ചതിന് പിന്നാലെയാണിത്. തെക്കൻ കശ്മീരിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ഭീകരരെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ജമ്മുകശ്മീർ പോലീസും സുരക്ഷാസേനയും അടങ്ങുന്ന സംഘം ട്രാലിലെ ഹർദുമിൻ ഗ്രാമം വളയുകയായിരുന്നു. സൈന്യം ഗ്രാമത്തിലെത്തിയതോടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് സേന പ്രത്യാക്രമണം നടത്തുകയായിരുന്നു.
സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി വാഹനാപകടത്തില്‍ മരിച്ചു
ഷോപിയാനിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കൽ നിന്നും ആയുധങ്ങളും രാജ്യവിരുദ്ധ രേഖകളും കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തീവ്രാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരെ വധിച്ചത്.
Post Your Comments